ആറ്റിങ്ങലിൽ കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണുമരിച്ചു

dead body

തിരുവനന്തപുരം ആറ്റിങ്ങലിൽ കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണുമരിച്ചു. കടുവപള്ളി കല്ലമ്പലം സ്വദേശി ഷിജുവാണ് മരിച്ചത് കടയ്ക്കാവൂർ – വർക്കല റൂട്ടിൽ ജോലിക്കിടെ വർക്കല അയന്തിയിൽ വച്ചാണ് കുഴഞ്ഞുവീണത്. അസുഖമാണെന്ന് അറിയിച്ചിട്ടും അവധി അനുവദിക്കാതെ അധികൃതർ നിർബന്ധിച്ച് ജോലിക്ക് വിടുകയായിരുന്നു എന്ന് ബിഎംഎസ് യൂണിയൻ നേതാക്കൾ ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top