Advertisement

കാസർകോട് മുട്ടത്തോടിൽ പുതുതായി ആരംഭിക്കുന്ന പാനീയ കമ്പനിക്ക് എതിരെ ജനങ്ങളുടെ പ്രതിഷേധം

December 17, 2018
Google News 0 minutes Read
public protest against new soft drink company in kasargod

ജലക്ഷാമം നേരിടുന്ന കാസർകോട് മുട്ടത്തോടിൽ പുതുതായി ആരംഭിക്കുന്ന പാനീയ കമ്പനിക്ക് എതിരെ ജനങ്ങളുടെ പ്രതിഷേധം. കമ്പനി വരുന്നതോടെ ഭൂർഗജലം കൂടുതലയി ഉപയോഗിക്കുമ്പോൾ സമീപത്തെ വീടുകളിൽ കടുത്ത ജലക്ഷാമം നേരിടുമെന്നാണ് നാട്ടുകാരുടെ ആരോപണം.സംഭത്തിൽ ആക്ഷൻ കമ്മറ്റി രൂപീകരിച്ച് നാട്ടുകാർ സമരത്തിന് ഒരുങ്ങുകയാണ് .

കാസർകോട് ജില്ലയിൽ വേനൽ കടുത്താൽ ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് മുട്ടത്തോട്. പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന കമ്പനിക്കായി കുഴൽ കിണർ കുഴിച്ചപ്പോൾ തന്നെ സമീപത്തെ വീടുകളിലെ കിണറുകളിൽ വെള്ളം വറ്റിയതായാണ് നാട്ടുകാർ പറയുന്നത്. കല്പക ഇൻഡസ്ട്രീസ് എന്ന പേരിലുള്ള കമ്പനി കഴിഞ്ഞ വർഷം ചെങ്കള പഞ്ചായത്തിൽനിന്ന് ലൈസൻസ് നേടിയിട്ടുണ്ട്.ഇതിനാവശ്യമായ യന്ത്രസാമഗ്രികൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.കമ്പനി ആവശ്യത്തിനായി ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിനായുള്ള കേമ്പിളുകളും വലിച്ചു.ഇതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

അതെ സമയം എല്ലാവിധ അനുമതിയോടുകൂടിയാണ് കമ്പനി ആരംഭിക്കുന്നതെന്നും,വിവിധയിനം ജ്യൂസുകൾ മാത്രമാണ് നിർമ്മിക്കുന്നത് എന്നും കമ്പനി ഉടമ പറഞ്ഞു. സംഭവത്തിൽ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കളക്ടർ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here