റാഫാൽ വിഷയത്തിൽ പാർലമെന്റ് ഇന്ന് പ്രക്ഷുബ്ധമാകും

റാഫാൽ വിഷയത്തിൽ പാർലമെന്റ് ഇന്ന് പ്രക്ഷുബ്ധമാകും. സർക്കാരിനെതിരെ അവകാശ ലംഘന നോട്ടീസുമായ് കോൺഗ്രസ്സും സി.പി.എമ്മും രംഗത്തെത്തുമ്പോൾ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാകണം എന്നും രാഹുൽ ഗാന്ധി മാപ്പ് പറയണം എന്നും ഭരണപക്ഷം നിലപാട് സ്വീകരിയ്ക്കും.
അതേസമയം മുത്തലാക്ക് നിരോധന ബില്ലും ട്രാൻസ്ജന്റേഴ്സ് സംരക്ഷണ ബില്ലും ലോകസഭയിൽ ഇന്ന് അവതരിപ്പിയ്ക്കും. റാഫാൽ കേസിൽ സുപ്രീംകോടതിയെ കേന്ദ്രസർക്കാർ തെറ്റിദ്ധരിപ്പിച്ചെന്നാണ് പ്രതിപക്ഷ ആരോപണം. ഉദാഹരണമായ് വിധിയിലുള്ള വാസ്തവ വിരുദ്ധമായ പരാമർശങ്ങൾ അവർ ചൂണ്ടിക്കാട്ടുന്നു. പി.എ.സി. കാണാത്ത റിപ്പോർട്ട് കണ്ടെന്ന് കോടതിയെ അറിയിക്കുക വഴി പാർലമെന്റിനെ സർക്കാർ അവഹേളിച്ചെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇക്കാര്യമുന്നയിച്ച് ലോക്‌സഭയിലും രാജ്യസഭയിലും അവകാശലംഘനത്തിന് നോട്ടീസ് നൽകാനാണ് തീരുമാനം.
പി.എ.സി.ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയായിരിക്കും ലോക്‌സഭയിൽ വിഷയം ഉന്നയിക്കുക. വിഷയത്തിൽ അറ്റോർണി ജനറലിനെതിരെ സി.പി.എമ്മും അവകാശ ലംഘന നോട്ടീസുമായി ഇരുസഭകളിലും രംഗത്തെത്തും. മുദ്രവച്ച കവറിൽ നൽകിയ കുറിപ്പ് കോടതി തെറ്റായി വ്യാഖാനിച്ചതാണെന്നവാദമാണ് ഇക്കാര്യത്തിൽ ഭരണ പക്ഷത്തിനുള്ളത്. അതു തിരുത്തണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ആയുധമാക്കി പ്രതിപക്ഷ വാദങ്ങളെ പാർലമെന്റിൽ അവർ ഖണ്ഡിക്കും. മാത്രമല്ല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യവും ട്രഷറി ബഞ്ചിൽ നിന്ന് ഇന്ന് പ്രതിപക്ഷനിരയ്ക്ക് നേരെ ഉണ്ടാകും.
രാഹുൽഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും മാപ്പ് പറയണം എന്നും ബി.ജെ.പി ആവർത്തിയ്ക്കും. അതേസമയം ഭരണ പ്രതിപക്ഷ ബഹളത്തെ അതിജീവിയ്ക്കാൻ ആയാൽ സുപ്രാധാന ബില്ലുകളാണ് നിയമ നിർമ്മാണത്തിനായ് ഇരു സഭകളുടെയും പരിഗണനയ്ക്ക് എത്തുക. ലോക സഭ മുത്തലാക്ക് നിരോധന ബിൽ പരിഗണിയ്ക്കും. മുസ്ലിം വിമൺ പ്രോട്ടക്ഷൻ ഓഫ് റെറ്റ്സ് ഓൺ മാരേജ് 2018 എന്നാണ് ബില്ലിന്റെ പേര്. വേഗത്തിലുള്ള നിയമ നിർമ്മാണ കാരണം വിശദികരിയ്ക്കുന്ന പ്രസ്താവനയ്ക്ക് ഒപ്പമാണ് ബിൽ ലോകസഭയിൽ സർക്കാർ അവതരിപ്പിയ്ക്കുക. ട്രാൻസ് ജൻഡറുകളുടെ അവകാശ സംരക്ഷണത്തിനായുള്ള ബില്ലും കൺസ്യൂമർ പ്രോട്ടക്ഷൻ ബില്ലും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here