Advertisement

നടുവേദനയെ അത്ര നിസാരമാക്കല്ലേ…; പലതുണ്ട് കാരണങ്ങള്‍

December 17, 2018
Google News 0 minutes Read

ആരോഗ്യകാര്യത്തില്‍ വേണ്ടത്ര പരിഗണന കൊടുക്കാന്‍ സമയമില്ലാത്തവരാണ് ഇന്ന് പലരും. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്‌നങ്ങളും ഇക്കാലത്ത് വര്‍ധിച്ചുവരികയാണ്. ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടുവെരാറ്. പലരും നടുവേദനയെ നിസാരമായാണ് കാണുന്നത്. എന്നാല്‍ അത്ര നിസാരക്കാരനല്ല നടുവേദന. കൃത്യമയ സമയത്ത് വേണ്ട രീതിയിലുള്ള ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ നടുവേദനമൂലം ബുദ്ധിമുട്ടിലാകേണ്ടിവരും.

നടുവേദനയുടെ കാരണങ്ങള്‍

പലതരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന ഉണ്ടാകാറുണ്ട്. അവയില്‍ ചിലതിനെ പരിചയപ്പെടാം.

  • തെറ്റായ ജീവിത ശൈലിയാണ് ഇക്കാലത്ത് നടുവേദനയുടെ പ്രധാന കാരണം
  • വ്യായമത്തിന്റെ അഭാവവും നടുവേദനയ്ക്ക് വഴി തെളിയ്ക്കുന്നു
  • അധികസമയം ഇരുന്ന് ജോലി ചെയ്യുന്നവരിലും നടുവേദന ഉണ്ടാകുന്നു
  • എല്ലുകളുടെ തേയ്മാനവും നടുവേദനയ്ക്ക് കാരണമാകാറുണ്ട്
  • നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍, ചതവുകള്‍ എന്നിവയും നടുവേദനയിലേക്ക് വഴി തെളിയ്ക്കുന്നു.

വിട്ടുമാറാത്ത കഠിനമായ നടുവേദന ചിലപ്പോള്‍ കാന്‍സറിന്റെയും ലക്ഷ്ണമാകാം. ഇതുമാത്രമല്ല നടുവേദനയുടെ കാരണങ്ങള്‍ അമിതവണ്ണവും മാനസീക പിരിമുറക്കവുമെല്ലാം നടുവേദനയിലേക്ക് വഴിതെളിക്കാറുണ്ട്. കൃത്യമായ സമയത്ത് വൈദ്യ സഹായം ലഭ്യമാക്കിയില്ലെങ്കില്‍ നടുവേദന വില്ലനാകും.

വില്ലന്‍ നടുവേദനയുടെ പ്രധാന ലക്ഷണങ്ങള്‍

  • നടുഭാഗത്തോ പുറത്തോഉള്ള വേദന
  • കുനിയാനും നിവരാനുമുള്ള ബുദ്ധിമുട്ട്
  • നടുവില്‍ പെട്ടെന്നുണ്ടാകുന്ന വേദന
  • കാലിന് ബലക്ഷയം

തുടങ്ങിയവയാണ് നടുവേദനയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ശരിയായ വൈദ്യസഹായം ലഭ്യമാക്കുന്നതാണ് ഏറ്റവും ഉത്തമം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here