Advertisement

250 കോടി രൂപയ്ക്ക് ഇന്ത്യക്കാരുടെ ‘വേര്‍ ഈസ് മൈ ട്രെയിന്‍’ സ്വന്തമാക്കി ഗൂഗിള്‍

December 17, 2018
1 minute Read

ട്രെയിന്‍യാത്രക്കാര്‍ക്ക് ഏറെ പരിചിതമാണ്  ‘വേര്‍ ഈസ് മൈ ട്രെയിന്‍ അപ്’.  ഗൂഗിള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഈ ആപ്ലിക്കേഷന്‍. ട്രെയിന്‍ ലൊക്കേറ്റിങ് മൊബൈല്‍ ആപ്ലിക്കേഷനാണ് വേര്‍ ഈസ് മൈ ട്രെയിന്‍. ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച ബംഗളൂരുവിലെ സിഗ് മോയ്ഡ് ലാബ്‌സിനെ ഏകദേശം 250 കോടി രൂപയ്ക്കാണ് ഗൂഗിള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഗൂഗിള്‍ ആപ്പില്‍ തല്‍സമയ ട്രെയിന്‍ ലൊക്കേറ്റിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയാണ് വേര്‍ ഈസ് മൈ ട്രെയിന്‍ ആപ്പിനെ ഗൂഗിള്‍ സ്വന്തമാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം ഒരുകോടിയിലധികം ആള്‍ക്കാര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട് വേര്‍ ഈസ് മൈ ട്രെയിന്‍ ആപ്ലിക്കേഷന്‍.

വേര്‍ ഈസ് മൈ ട്രെയിന്‍ എന്ന ആപ്ലിക്കേഷന്‍ വഴി ട്രെയിനുകളുടെ തല്‍സമയ ലൊക്കേഷന്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, സീറ്റ് അറേഞ്ച്‌മെന്റ് തുടങ്ങിയ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ പരിശോധിക്കാന്‍ സാധിക്കും. മലയാളം ഉള്‍പ്പെടെ എട്ട് ഭാഷകളില്‍ ഈ ആപ്ലിക്കേഷന്റെ സേവനം ലഭ്യമാണ്. വേര്‍ ഈസ് മൈ ട്രെയിന്‍ ആപ് ജിപിഎസും ഇന്റര്‍നെറ്റുമില്ലാതെ പ്രവര്‍ത്തിക്കുമെന്നതാണ് ഈ ആപ്ലിക്കേഷന്റെ മുഖ്യ ആകര്‍ഷണം.

എസ്.പി. നിസാം, അരുണ്‍കുമാര്‍ നാഗരാജന്‍, ബാലസുബ്രഹ്മണ്യം രാജേന്ദ്രന്‍, മീനാക്ഷി സുന്ദരം എന്നിവരാണ് ഈ ആപ്ലിക്കേഷനുപിന്നിലെ സ്റ്റാര്‍ട്ട് അപ് സ്ഥാപകര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top