Advertisement

ആന്ധ്രയിൽ നാശം വിതച്ച് പെതായ് ചുഴലിക്കാറ്റ്; 60,000 ഏക്കർ കൃഷി നശിച്ചു

December 18, 2018
Google News 0 minutes Read
pethai cyclone to hit odisha soon

ആന്ധ്രയിൽ നാശം വിതച്ച് പെതായ് ചുഴലിക്കാറ്റ്. കിഴക്കൻ ഗോദാവരി ജില്ലയിലെ കാകിനാഡയിൽനിന്ന് 40 കിലോമീറ്റർ അകലെ യാനത്തിനടുത്ത് കത്രേനികോനയ്ക്ക് സമീപമാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ആന്ധ്രതീരത്തെ കിഴക്കൻ ഗോദാവരി, പടിഞ്ഞാറൻ ഗോദാവരി, വിശാഖപട്ടണം, ശ്രീകാകുളം, കൃഷ്ണ, ഗുണ്ടൂർ ജില്ലകളിൽ കനത്തമഴയും ശക്തമായ കാറ്റുമുണ്ടായി. 60,000 ഏക്കർ കൃഷി നശിച്ചതായി റിപ്പോർട്ടുണ്ട്.

വീശിയടിച്ച ശക്തമായ കാറ്റിൽ സ്ഥലത്തെ വൈദ്യുതിത്തൂണുകൾ ഒടിഞ്ഞ് മിക്കയിടത്തും വൈദ്യുതിവിതരണം തകരാറിലായി. പല റോഡുകളിലും മരങ്ങൾവീണ് ഗതാഗതം തടസ്സപ്പെട്ടു. തീരദേശത്തുള്ള ഒട്ടേറെ വീടുകളും തകർന്നു.മുന്നറിയിപ്പ് കണക്കിലെടുക്കാതെ കടലിൽ പോയ ചില ബോട്ടുകൾ കാണാനില്ലെന്നും പറയപ്പെടുന്നു. മുൻകരുതലായി ഇരുപതിനായിരം പേരെ തീരപ്രദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപംകൊണ്ടത്.

അധികം താമസിയാതെ തന്നെ ചുഴലിക്കാറ്റ് ഒഡീഷയിൽ എത്തുമെന്നാണ് കാലാവസ്ഥ അധികൃതർ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here