അനുഷ്‌ക-പ്രഭാസ് പ്രണയത്തെ കുറിച്ച് സൂചനകൾ നൽകി പ്രഭാസിന്റെ അഭിമുഖം
ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞവരാണ് പ്രഭാസും അനുഷ്‌കയും. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇരുവരും വാർത്തകളിൽ ഇടംപിടിക്കുകയാണ്. കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന അഭിമുഖത്തിൽ പ്രഭാസ് പറഞ്ഞ ഉത്തരങ്ങളാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
പ്രഭാസ് ആരെങ്കിലുമായി ഡേറ്റിങ്ങിലാണോ എന്നായിരുന്നു കരണിന്റെ ചോദ്യം. അതിന് ‘ഇല്ല,’ എന്ന് ഒറ്റവാക്കിൽ പ്രഭാസ് മറുപടി പറഞ്ഞു. നടി അനുഷ്‌കയുമായി ഡേറ്റിങ്ങിലാണെന്ന വാർത്തകൾ സത്യമോ വ്യാജമോ എന്നായി കരൺ. ‘താങ്കൾ തന്നെ തുടങ്ങിയല്ലോ’ എന്ന മറുപടിയാണ് പ്രഭാസ് അതിന് നൽകിയത്. ഷൂട്ടിങ് സെറ്റിൽ വെച്ചു ആരെങ്കിലുമായി അടുത്ത് ഇടപഴകിയിട്ടുണ്ടോ എന്ന ചോദ്യത്തിനും പ്രഭാസിന്റെ മറുപടി ‘ഇല്ല’ എന്നായിരുന്നു. അവസാനം, ഈ പരിപാടിയിൽ നുണ പറഞ്ഞിട്ടുണ്ടോ എന്ന കരണിന്റെ ചോദ്യത്തിന് ‘അതെ’ എന്നാണ് പ്രഭാസ് ഉത്തരം പറഞ്ഞത് വേദിയിൽ ചിരിപടർത്തി.
പ്രഭാസിന്റെ സരസമായ ഉത്തരങ്ങളെ ആരാധകർ ഒന്നടങ്കും ഏറ്റെടുത്തിരിക്കുകയാണ്. ഉത്തരങ്ങളെ അനുഷ്‌കയുമായി പ്രണയത്തിലാണെന്ന ഗോസിപ്പിനോട് ചേർത്താണ് ആരാധകർ വായിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here