കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയില്ലെങ്കില്‍ പ്രധാനമന്ത്രിയെ ഉറങ്ങാന്‍ അനുവദിക്കില്ല: രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. റഫാലില്‍ മാത്രമല്ല, നോട്ടുനിരോധനത്തിലും ഇനി ടൈപ്പിങ് തെറ്റുകള്‍ പൊങ്ങിവരുമെന്നും രാഹുല്‍ പരിഹസിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഉത്തരവുകള്‍ രാഹുല്‍ ട്വീറ്റ് ചെയ്തു.
Rahul Gandhi: We will not let PM Modi sleep till he waives of loans of farmers, all opposition parties will unitedly demand this. Till now PM has not waived off a single rupee of farmers pic.twitter.com/36weff2V4t
— ANI (@ANI) December 18, 2018
ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി പരാജയപ്പെട്ടതിന്‍റെ മുഖ്യ കാരണം കാര്‍ഷിക മേഖല അനുഭവിക്കുന്ന കടുത്ത പ്രതിസന്ധിയാണെന്നാണ് വിലയിരുത്തല്‍. ഇത് തിരിച്ചറിഞ്ഞാണ് അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്. കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നരേന്ദ്ര മോദിയും ബിജെപിയും ഏതാനും കോര്‍പ്പറേറ്റ് വ്യവസായികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
Read More: മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെള്ളിച്ചെണ്ണകള്‍ സംസ്ഥാനത്ത് നിരോധിച്ചു
നാലര വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരു രൂപയുടെ കാര്‍ഷിക കടം പോലം മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയില്ല. ഇതു അനുവദിക്കില്ലെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാന്‍ സമ്മതിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
Read More: ഇടുക്കി ലോക്‌സഭാ സീറ്റിലേക്ക് ഉമ്മന്‍ചാണ്ടിയെത്തുമെന്ന് സൂചന
ലോക്സഭ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ കര്‍ഷക വിരുദ്ധ സര്‍ക്കാരാക്കി ചിത്രീകരിക്കാനാണ് രാഹുലിന്‍റെയും കോണ്‍ഗ്രസിന്‍റെയും തീരുമാനം. അധികാരത്തിലെത്തിയ മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയത് പോലെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ദേശ വ്യാപകമായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ട് വെക്കും. ഈ രാഷ്ട്രീയ നീക്കങ്ങളെ ബിജെപി എങ്ങനെ പ്രതിരോധിക്കുമെന്നാണ് ഇനി അറിയേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here