‘വെല്‍ക്കം ടു മുംബൈ’; യുവരാജിന് ആശ്വാസം

ഐപിഎല്‍ താരലേലത്തില്‍ യുവരാജിനെ സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ആദ്യ റൗണ്ടില്‍ ആരും വിലയിടാതിരുന്ന താരത്തെ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപ നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ദേശീയ ടീമിന് പുറത്ത് നില്‍ക്കുന്ന യുവിക്ക് ഇത് ആശ്വാസമാണ്. കിവീസ് താരം മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഒരു കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.

ഐപിഎല്‍ താരലേലത്തില്‍ നേട്ടം കൊയ്ത് തമിഴ്‌നാട് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ഒരു ഐപിഎല്‍ മത്സരം പോലും കളിച്ചിട്ടില്ലാത്ത താരത്തെ 8.4 കോടി രൂപ മുടക്കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. 20 ലക്ഷം രൂപയായിരുന്നു വരുണിന്റെ അടിസ്ഥാനവില. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ ജയദേവ് ഉനദ്ഘട്ടിന് ഇക്കുറിയും ആവശ്യക്കാര്‍ ഏറെയായിരുന്നു. 8.4 കോടി രൂപയ്ക്കാണ് ഉനദ്ഘട്ടിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലും താരം റോയല്‍സിനൊപ്പമായിരുന്നു. 11.5 കോടിയായിരുന്നു ഉനദ്ഘട്ടിന് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ഇംഗ്ലണ്ട് താരം സാം കറാനെ 7.2 കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top