Advertisement

എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റ പൊലീസുകാരന് സിപിഎമ്മുകാരുടെ ഭീഷണിയുള്ളതായി പരാതി

December 19, 2018
Google News 1 minute Read

തിരുവനന്തപുരത്ത് എസ്എഫ്ഐക്കാരുടെ മർദനമേറ്റ പൊലീസുകാരനെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തുന്നതായി മാതാപിതാക്കൾ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകി. മകനെ ആക്രമിച്ചവർക്കെതിരെ വധശ്രമക്കുറ്റം ചുമത്തുക. മുഖ്യ പ്രതി അടക്കമുള്ളവരെ പിടികൂടുക എന്നാവശ്യപ്പെട്ട് മാതാപിതാക്കൾ നിവേദനം നൽകി. മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കാണ് നിവേദനം നൽകിയത്.

Read More: 25ാം വാര്‍ഷികത്തില്‍ നാഗവല്ലിയെ ഓര്‍ത്തെടുത്ത് ശോഭന; ഒപ്പം ആരാധകരോട് ക്ഷമാപണവും

അതിനിടെ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് കന്‍റോൺമെന്റ് സിഐ സജാദിനെ സ്ഥലം മാറ്റി.

Read More: ഉമ്മൻചാണ്ടി ഇടുക്കിയിൽ മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം നഗര മധ്യത്തിൽ ഡ്യൂട്ടിക്കിടെ കഴിഞ്ഞ 12 നാണ് ശരത്തടക്കം മൂന്നു പൊലീസുകാരെ എസ്എഫ്ഐക്കാർ വളഞ്ഞിട്ട് മർദ്ദിച്ചത്. സാരമായി പരിക്കേറ്റ ശരത് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ശരത്തിന് സിപി എമ്മുകാർ ഭീഷണിപ്പെടുത്തുന്നതായി മാതാവ് ശശികല പറഞ്ഞു. കേസ് അട്ടിമറിക്കാൻ നീക്കമുണ്ടെന്ന് നേരത്തെ പൊലീസുകാരൻ ശരത് ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here