ആര്‍എസ്എസിന്റെ സംഘടനാ രൂപം മുസോളിനിയുടെ ഫാസിസ്റ്റ് മാതൃകയില്‍: മുഖ്യമന്ത്രി

ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന്റെ സംഘടനാ രൂപം മുസോളിനിയുടെ ഫാസിസ്റ്റു മാതൃകയില്‍ എന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്തു അന്തര്‍ദേശീയ ന്യൂനപക്ഷ ദിനാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷതയും നവോത്ഥാന മൂല്യങ്ങളും സംരക്ഷിക്കാന്‍ നമ്മള്‍ മതവും ന്യൂനപക്ഷവും മറന്നു ഒരുമിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read More: ‘വിജി പാവം സ്ത്രീ’; വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി മണി
ഹിറ്റ്‌ലറും മുസോളിനിയുമാണ് ആര്‍എസ്എസിന്റെ മാതൃക. ആര്‍എസ്എസ് ബാബരി മസ്ജിദ് തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് മൗന സമ്മതം നല്‍കിയത് കോണ്‍ഗ്രസാണ്. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവും അതിന് ഉത്തരവാദിയാണ് എന്നത് ചരിത്രമാണെന്നും പിണറായി പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആര്‍എസ്എസ് ഉപയോഗിച്ച തന്ത്രം തന്നെയാണ് ഇപ്പോള്‍ ഇവിടെയും പ്രാവര്‍ത്തികമാക്കാന്‍ നോക്കുന്നത്. അത് തന്നെയാണ് താജ് മഹലിനു നേരെയും നീങ്ങുന്നത്. പക്ഷെ ഇതല്ല ഇതിലും വലിയ വെല്ലുവിളികളെ കേരളം നേരിട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: അഞ്ച് ദിവസം ബാങ്ക് അവധി
എന്‍എസ്എസിനെതിരെയും മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനമുയര്‍ത്തി. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ ഭീഷണി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണുരുട്ടലും ഭീഷണിയും വേണ്ട. ഇതൊന്നും കണ്ട് സര്‍ക്കാര്‍ ഭയപ്പെടില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here