ജാനുവിന്റെ വരവ്; എല്‍ഡിഎഫില്‍ വീണ്ടും മുന്നണി വിപുലീകരണം ചര്‍ച്ചയാകുന്നു

സി.കെ ജാനു ഇടതു മുന്നണിയിലേക്ക്. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയെ ഘടക കക്ഷിയാക്കണമെന്നാവശ്യപ്പെട്ട് മുന്നണി കൺവീനർ എ. വിജയരാഘവന് സി കെ ജാനു കത്ത് നൽകി. ഘടകകക്ഷിയാക്കണമെന്ന ആവശ്യവുമായി ഐഎൻഎൽ നേതൃത്വവും വിജയരാഘവനെ കണ്ടു.
Read More: ഹര്‍ത്താലുകളോട് ‘നില്ല് നില്ല്’; കടകള്‍ തുറക്കും, വാഹനങ്ങള്‍ ഓടും
ഈ മാസം 26 ന് ചേരുന്ന എൽഡിഎഫ് യോഗം മുന്നണി വിപുലീകരണം ചർച്ച ചെയ്യാനിരിക്കെയാണ് സി.കെ ജാനു ഇടതു നേതൃത്വത്തിന് കത്ത് നൽകിയത്. ബിജെപി സഖ്യം ഉപേക്ഷിച്ച സി.കെ ജാനുവുമായി നേരത്തെ മന്ത്രി എ.കെ ബാലനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇടതു മുന്നണി കൺവീനർക്ക് ഔദ്യോഗികമായി കത്തു നൽകിയത്. ഈ മാസം 26 ന് ചേരുന്ന യോഗം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ ’24’ നോട് പറഞ്ഞു.
കാൽ നൂറ്റാണ്ടായി എൽഡിഎഫിനൊപ്പം സഹകരിക്കുന്ന ഐഎൻഎല്ലും പാർട്ടിയെ ഇടതുമുന്നണിയിൽ ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ടു. 26 ലെ യോഗത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഐഎന്‍എല്‍ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രതികരിച്ചു. ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരള കോൺഗ്രസ്, എം പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ, ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് അങ്ങനെ നിരവധി പാർട്ടികൾ 26 ലെ എൽഡിഎഫ് യോഗത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here