കെഎസ്ആര്‍ടിസിയ്ക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിയ്ക്ക് നിയോഗിയ്ക്കാമെന്ന് കോടതി

കെഎസ്ആര്‍ടിസിയ്ക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിയ്ക്ക് നിയോഗിയ്ക്കാമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി നിയമനം സംബന്ധിച്ച കേസില്‍ കക്ഷി ചേരാന്‍, പിരിച്ചുവിടപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മതിയായ ജീവനക്കാര്‍ പിഎസ്‌സി വഴി വന്നില്ലെങ്കില്‍ ഇങ്ങനെ ചെയ്യാം.നിയമം അനുവദിക്കുമെങ്കില്‍ ഇങ്ങനെ ചെയ്യാം.
കണ്ടക്ടര്‍മാരായി പിഎസ് സി അഡ്വൈസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കിയതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ക്ക് ഒരുമാസത്തെ താല്‍ക്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കും.
കണ്ടക്ടർ തസ്തികയിലേക്ക് നിയമന ശുപാർശ ലഭിച്ച 4051 പേരുടെ നിയമനം ഇന്ന് നടക്കുകയാണ്. മുഴുവൻ ആളുകളോടും ഇന്ന് ഹാജരാകാൻ നിർദേശി ച്ചിട്ടുണ്ട്. അതേ സമയം കണ്ടക്ടർ മാർ ഇല്ലാത്തതിനാൽ ഇന്നും സർവീസുകൾ വ്യാപകമായി റദ്ദാക്കേണ്ടി വരും. നിയമന ഉത്തരവ് കൈപ്പറ്റാനുള്ള കാലതാമസം ഒഴിവാക്കാൻ അണ്, ശുപാർശ ലഭിച്ച മുഴുവൻ ആളുകളോടും ഹാജരാകാൻ ആവശ്യപ്പെട്ടത്. നിയമന ശുപാർശയ്ക്കൊപ്പം ഒപ്പം, തിരിച്ചറിയൽ രേഖയും ഹാജരാക്കണം. ട്രാൻസ്പോർട്ട് ഭവനിൽ 10 മണിമുതൽ 1 മണി വരെ നാല് ബാച്ചുകൾ യാണ് എത്തേണ്ടത്. ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷം ഉടൻ കണ്ടക്ടർ ലൈസൻസ് നൽകാൻ അണ് നീക്കം. എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടത് മൂലമുണ്ടായ പ്രതിസന്ധി ഒഴിവാക്കാൻ അണ്, തിരക്കിട്ട് നടപടികൾ പൂർത്തിയാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here