സിസ്റ്റർ അമല വധക്കേസ്; പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം

convict satheesh babu gets life sentence in sister amala murder case

സിസ്റ്റർ അമല വധക്കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവ്. പ്രതി സതീഷ് ബാബുവിന് ജീവിതകാലം മുഴുവൻ തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായി കണക്കാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടാതിരുന്നത്. പ്രതിയുടെ പ്രായം, കുടുംബം, ആശ്രയമില്ലാതാകുന്ന മാതാപിതാക്കൾ എന്നീ സാഹചര്യങ്ങൾ കണക്കിലെടുക്കണമെന്ന് പ്രതിഭാഗവും കോടതിയോട് ആവശ്യപ്പെട്ടു.

2015 സെപ്തംബർ 17ന് പുലർച്ചെയാണ് ലിസ്യു കർമ്മലീത്ത കോൺവെന്റിലെ മൂന്നാം നിലയിൽ സിസ്റ്റർ അമലയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ കാസർഗോഡ് സ്വദേശി സതീഷ് ബാബുവിനെ അഞ്ച് ദിവസത്തിന് ശേഷം ഹരിദ്വാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top