കൊച്ചി ഐസ് മെത്ത് പിടികൂടിയ സംഭവം ; അന്വേഷണം അന്തർദേശീയ ലഹരി മരുന്ന് മാഫിയയിലേയ്ക്ക്

കൊച്ചിയിൽ മുന്തിയ ലഹരി മരുന്നായ ഐസ് മെത്ത് പിടികൂടിയ സംഭവത്തിൽ അന്വേഷണം അന്തർദേശീയ ലഹരി മരുന്ന് മാഫിയയിലേയ്ക്ക്. മുമ്പ് കൊച്ചിയിൽ 200 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഘം തന്നെയാണ് ഇപ്പോഴത്തെ ലഹരി കച്ചവട ശ്രമത്തിന് പിന്നില്ലെന്നും പോലീസിന് വ്യക്തമായി. രാജ്യത്തെ ലഹരി മരുന്നിന്റെ മൊത്ത കച്ചവടക്കാരൻ അലിഭായിക്കായി കൊച്ചി പേലീസ് അന്വേഷണം ഊർജ്ജിതമാക്കി.
5 കോടി രൂപയുടെ ഐസ് മെത്ത് എന്ന മുന്തിയ ലഹരിമരുന്നുമായി പിടിയിലായ ചെന്നൈ സ്വദേശി ഇബ്രാഹിം ശരീഫാണ് അന്തർദേശീയ ലഹരി മാഫിയയുടെ പങ്ക് പോലീസിന് മുന്നിൽ വ്യക്തമാക്കിയത്. സിംഗപൂർ മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് താൻ ലഹരി മരുന്ന് കടത്തിയതായി ഇബ്രാം ഹിം ശരീഫ് അന്വേഷണ ഉദ്യോഗസ്ഥനോട് സമ്മതിച്ചു. കൊറിയ റിൽ സാരിയുടെ മറവിലാണ് ലഹരിമരുന്ന് കയറ്റിയച്ചതെന്നും ഇയ്യാൾ പറഞ്ഞു.മുൻപ് സാരിയുടെ മറവിൽ കയറ്റി അയക്കാൻ ശ്രമിച്ച 200 കോടിയുടെ മയക്ക് മരുന്ന് കസ്റ്റംസ് പിടികൂടിയിരുന്നു. 200 കോടിയുടെ മയക്ക് മരുന്ന് കയറ്റി അയക്കാൻ ശ്രമിച്ച സംഘവും ഇബ്രാഹിം ശെരീഫിന് മയക്ക് മരുന്ന് നൽകിയ സംഘവും ഒന്നാണെന്ന് പോലീസിന് മനസിലായിട്ടുണ്ട്. അലിഭായി എന്ന അന്തർദേശീയ മയക്ക് മരുന്ന് കച്ചവടക്കാരനാണ് ഇതിന് പിന്നില്ലെന്ന് പോലീസിന് സൂചന ലഭിച്ചു.അലിഭായി ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here