രാഹുൽ ഈശ്വറിന് ജാമ്യം

rahul easwar gets bail

രാഹുൽ ഈശ്വറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടുമാസത്തേക്ക് പമ്പയിൽ പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം.

കഴിഞ്ഞ ദിവസമാണ് രാഹുൽ ഈശ്വർ പാലക്കാട് വെച്ച് അറസ്റ്റിലാവുന്നത്. ഹിന്ദു മഹാസഭയുടെ പരിപാടിയിൽ പങ്കെടുക്കാനായി പാലക്കാടെത്തിയപ്പോഴാണ് രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് റാന്നി കോടതി രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് പാലക്കാട് സൗത്ത് പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top