കോതമംഗലം പള്ളിത്തർക്കം ; ഇടപെടില്ലെന്ന് കോടതി

കോതമംഗലം പള്ളിത്തർക്കത്തിൽ തൽക്കാലം ഇടപെടില്ലെന്ന് കോടതി. ക്രമസമാധാന പ്രശ്‌നങ്ങൾ പോലീസ് കൈകാര്യം ചെയ്യണമെന്ന് കോടതി പറഞ്ഞു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു. തോമസ് പോൾ റമ്പാന്റെ ഹർജിയിലാണ് നോട്ടീസ്.
അതസമയം, തന്റെ നിലപാടിൽ നിന്ന് പിന്മാറില്ലെന്ന് തോമസ് പോൾ റമ്പാൻ അറിയിച്ചു. കോടി തീരുമാനം പഠിച്ച ശേഷം തുടർനടപടിയെടുക്കുമെന്നും ഓർത്തൊഡോക്‌സ് നേതൃത്വവുമായി ചർച്ച നടത്തുമെന്നും കോടതിവിധി നടപ്പാക്കും വരെ കോതമംഗലത്ത് തുടരുമെന്നും റമ്പാൻ അറിയിച്ചു.
എന്നാൽ കോതമംഗലം പള്ളി ഇടവകക്കാരുടേതാണെന്ന് യാക്കോബായർ പറഞ്ഞു. സഭയുടെ സ്വത്തുക്കൾ കയ്യടക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here