കെഎസ്ആർടിസിയിൽ പ്രതിസന്ധി തുടരുന്നു; ഇന്ന് സംസ്ഥാനത്താകെ മുടങ്ങിയത് 389 സർവ്വീസുകൾ

കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രതിസന്ധി കെഎസ്ആർടിസിയിൽ തുടരുന്നു. ഇന്ന് രാവിലെ 10 വരെ സംസ്ഥാനത്താകെ 389 സർവീസുകൾ മുടങ്ങി. തിരുവനന്തപുരം മേഖലയിൽ 180 എറണാകുളത്ത് 170 കോഴിക്കോട്ട് 39 എന്നിങ്ങനെയാണ് റദ്ദാക്കിയ സർവീസുകളുടെ എണ്ണം. ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന ആവശ്യപ്പെട്ട് പിരിച്ചുവിടപ്പെട്ടവർ നടത്തുന്ന ലോങ്ങ് മാർച്ച് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും.
അതിനിടെ പിഎസ് സി വഴിയെത്തിയ കണ്ടക്ടർമാർക്ക് പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി സർക്കുലർ പുറത്തിറക്കി. അതത് യൂണിറ്റുകളിൽ രണ്ട് ദിവസത്തെ പരിശീലനം നൽകിയ ശേഷം കുറഞ്ഞത് പത്ത് ഡ്യൂട്ടി എങ്കിലും നിർവഹിക്കുന്നതിന് മാനുവൽ റാക്കിൽ നിയോഗിക്കണമെന്ന് സർക്കുലറിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here