ദുരിതാശ്വാസ ഫണ്ട് സെസ് വഴി സമാഹരിക്കുന്നത് ജിഎസ്ടി കൗൺസിൽ ഇന്ന് പരിശോധിക്കും

central team to visit kerala to assess flood destruction in kerala

കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കായുള്ള ദുരിതാശ്വാസ ഫണ്ട് സെസ് വഴി സമാഹരിക്കുന്നത് ജിഎസ്ടി കൗൺസിൽ ഇന്ന് പരിശോധിക്കും. മന്ത്രിതല ഉപസമിതി വിഷയം പഠിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമാനമെടുത്തിരുന്നില്ല. യോഗത്തിൽ ഉയർന്ന നികുതി സ്ലാബുകളിലുളള ഉൽപ്പന്നങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

പ്രളയാനന്തര പുനർനിർമ്മിതിക്കായി ചില ഉൽപ്പന്നങ്ങൾക്ക് അധിക സെസ്സ് ചുമത്തി പണം സമാഹരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യം പഠിക്കാൻ ജിഎസ്ടി കൗൺസിൽ മന്ത്രിതല ഉപസമിതി രൂപികരിച്ചിരുന്നെങ്കിലും തുടർ പ്രവർത്തനങ്ങൾ ഉണ്ടായില്ല. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റലിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക്ക് ഇക്കാര്യത്തിൽ വ്യക്തത തേടും. ജിഎസ്ടിയിലെ 99 ശതമാനം ഉൽപ്പന്നങ്ങളും സേവനങ്ങളും 18 ശതമാനം നികുതിക്ക് താഴേക്ക് കൊണ്ട് വരുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

നീക്കം വരുമാന സ്ഥിരത ഉറപ്പ് വരുത്തിയ ശേഷം മതിയെന്നാണ് പശ്ചിമ ബംഗാൾ അടക്കമുള്ള ചില സംസ്ഥാനങ്ങളുടെ നിലപാട്. ആകെയുള്ള 1200 ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും 38 എണ്ണമാണ് 28 ശതമാനം നികുതി ഈടാക്കുന്നവ. നികുതി റി്‌ട്ടേൺ ഫയൽ ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്‌തേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top