വാച്ച് മെക്കാനിക്കായി ജയറാം; ലോനപ്പന്റെ മാമോദീസ ട്രെയിലര്‍ പുറത്ത്

ഒരിടവേളയ്ക്ക് ശേഷം ജയറാം കുടുംബനായകനാകുന്ന ചിത്രം ലോനപ്പന്റെ മാമോദീസയുടെ ട്രെയിലര്‍ എത്തി. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ഒരു വാച്ച് മെക്കാനിക്കിന്റെ വേഷമാണ് ജയറാമിന്റെ ലോനപ്പന്‍ എന്ന കഥാപാത്രത്തിന്.


പെൻ ആൻഡ്‌ പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യുവാണ് ചിത്രം നിർമിക്കുന്നത്. ശാന്തികൃഷ്ണസ നിഷ സാംരംഗ്, ഇമാ പവിത്രന്‍, ലിച്ചി, ഇന്നസെന്റ്, ഹരീഷ് കണാരന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ഇര്‍ഷാദ് തുടങ്ങിയ വന്‍താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുധീർ രവീന്ദ്രൻ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു. ഹരിനാരായണന്റെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top