പിന്നോട്ടില്ലെന്ന് യുവതികളും പ്രതിഷേധക്കാരും

ശബരിമല ദര്‍ശനത്തിന് എത്തിയ തങ്ങള്‍ മലകയറാതെ പിന്നോട്ട് പോകില്ലെന്ന നിലപാടില്‍ ഉറച്ച് മനിതി സംഘം. ഇവരെ പുലര്‍ച്ചെ അഞ്ച് മണിമുതല്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇത്രയം പ്രതിഷേധക്കാരെ തടയാന്‍ മാത്രം പോലീസുകാര്‍ ഇപ്പോള്‍ ഇവിടെയില്ല. ആറ് സ്ത്രീകളെയാണ് ഇപ്പോള്‍ ഇവര്‍ തടഞ്ഞിരിക്കുന്നത്.
ഇവര്‍ക്കൊപ്പമുള്ള മറ്റ് യുവതികള്‍ ഇന്ന് ചെന്നൈ മെയിലില്‍ കോട്ടയം റെയില്‍ വേ സ്റ്റേഷനില്‍ എത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പോലീസ് ഇവിടെ എത്തിയെങ്കിലും ശബരിമല ദര്‍ശനത്തിനായി എത്തുമെന്ന് പ്രതീക്ഷിച്ച യുവതികള്‍ ആരും ഈ ട്രെയിനില്‍ എത്തിയില്ല. എങ്കിലും പോലീസ് ഇവിടെ തുടരുന്നുണ്ട്.
പുലർച്ചെ 3 മണിയോടെയാണ് ശെല്‍വി അടങ്ങുന്ന ആറംഗ സംഘം എരുമേലിയിലെത്തിയത്. മധുര മുതൽ തന്നെ മനിതി സംഘത്തെ പിൻതുടർന്ന ട്വന്റിഫോർ അടക്കമുള്ള മാധ്യമസംഘങ്ങളെ എരുമേലിയിൽ വച്ച് പൊലീസ് തടയുകയായിരുന്നു. തങ്ങൾ ആക്ടിവിസ്റ്റുകളല്ല ഭക്തരാണെന്ന് ശെൽവിയുടെ നേതൃത്വത്തിലുള്ള സംഘം മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചയുണ്ടായ പ്രതിഷേധക്കാരേക്കാള്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ ഇപ്പോള്‍ ഇവിടെയുണ്ട്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള വഴിയിലാണ് ഇപ്പോള്‍ പ്രതിഷേധം പുരോഗമിക്കുന്നത്. മറ്റ് ശബരിമല ഭക്തരുടെ യാത്രയ്ക്ക് ഈ പ്രതിഷേധം വലിയ തടസ്സമുണ്ടാക്കുന്നുണ്ട്. നൂറ് കണക്കിന് പ്രതിഷേധക്കാരാണ് ഇങ്ങോട്ടേക്ക് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്. നടവഴിയിലേക്കാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ കൂടി നില്‍ക്കുന്നത്.
അതേസമയം ആചാരലംഘനം ഉണ്ടായാൽ ക്ഷേത്രം അടച്ചിടണമെന്നും ശ്രീകോവിലിന്റെ താക്കോൽ തിരികെ ഏൽപ്പിക്കണമെന്നും പന്തളം രാജപ്രതിനിധി തന്ത്രിയെ ഫോണിലൂടെ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here