Advertisement

പാകിസ്താൻ സന്ദർശിച്ച് നിർണായക വിവരങ്ങൾ ചോർത്തി; പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ

4 hours ago
2 minutes Read

പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ.മൊറാദാബാദിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്‌. ഷഹ്സാദ് എന്നയാളെയാണ് ഉത്തർപ്രദേശ് പൊലീസിന്റെ സ്പെഷ്യൽ പൊലീസ് ടാക്സ് ഫോഴ്സ് അറസ്റ്റ് ചെയ്തത്.

പാകിസ്താനിൽ ഇടയ്ക്കിടയ്ക്ക് സന്ദർശനം നടത്തി ഐഎസ്‌ഐയ്ക്ക് ഇയാൾ നിർണായക വിവരങ്ങൾ ചോർത്തിനൽകി എന്നാണ് കണ്ടെത്തൽ. അതിർത്തികടന്നുള്ള മയക്ക് മരുന്ന് കടത്തലിലും ഇയാൾ പങ്കാളിയായിട്ടുണ്ടെന്നും കണ്ടെത്തി.

കഴിഞ്ഞ വർഷങ്ങളിൽ നിരവധി തവണ ഇയാൾ പാകിസ്താനിലേക്ക് യാത്രകൾ നടത്തിയെന്നും തുണിത്തരങ്ങളും മറ്റും കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മറവിലായിരുന്നു ഇയാൾ ചാരപ്രവൃത്തി നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ഐഎസ്‌ഐ ഏജന്റുമാർക്ക് പണവും ഇന്ത്യൻ സിം കാർഡുകളും ഇയാൾ നൽകിയിട്ടുണ്ട്. തന്റെ പ്രദേശത്തെ നിരവധി പേരെ പാകിസ്താന് വേണ്ടി ചാരപ്രവൃത്തി ചെയ്യാൻ ഇയാൾ നിർബന്ധിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

യൂട്യൂബറായ ജ്യോതി മൽഹോത്രയടക്കം ആറ് പേരെ അറസ്റ്റ് ചെയ്ത് കുറച്ച് ദിവസങ്ങൾ മാത്രമാകുമ്പോഴാണ് ഷഹ്സാദിന്റെയും അറസ്റ്റ് ഉണ്ടാകുന്നത്. ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.

Story Highlights : UP man arrested on charges of spying for Pak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top