ശബരിമല സന്ദര്‍ശിക്കാനെത്തിയ സംഘത്തില്‍ നക്സലുകള്‍ ഉണ്ടെന്ന് സംശയമെന്ന് പന്തളം കൊട്ടാരം

ശബരിമല സന്ദര്‍ശിക്കാനെത്തിയ മനിതി സംഘത്തില്‍ നക്സലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി പന്തളം കൊട്ടാരം. ഇവരെ വിളിച്ച് വരുത്തിയതായി സംശയിക്കുന്നുവെന്നും പന്തളം കൊട്ടാരം ആരോപിച്ചു.
ആചാരലംഘനം നടന്നാല്‍ നട അടച്ച് താക്കോല്‍ ഏല്‍പ്പിക്കാന്‍ തന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്ന് പന്തളം കൊട്ടാരം വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ ആരോപണവുമാി പന്തളം കൊട്ടാരം രംഗത്ത് എത്തിയിരിക്കുന്നത്. അതേ സമയം മനിതി സംഘത്തിനെതിരെ ആക്രമണം അഴിച്ചുവിടുകയും നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തുകയും ചെയ്ത 11പേര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here