പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകണമെന്ന് പോലീസ്

പമ്പയില്‍ മനിതി സംഘത്തെ തടഞ്ഞ പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകണമെന്ന മുന്നറിയിപ്പ് നല്കിയി പോലീസ്. മെഗാ ഫോണിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഭക്തജനങ്ങള്‍ സഞ്ചരിക്കുന്ന പാതയിലാണ് ഇപ്പോള്‍ പ്രതിഷേധക്കാര്‍ കൂട്ടംകൂടി നില്‍ക്കുന്നത്. ഇവരോടാണ് പോലീസ് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെടുന്നത്.
പിന്നോട്ടില്ലെന്ന് യുവതികളും പ്രതിഷേധക്കാരും
പമ്പയിലെ ഗണപതി ക്ഷേത്രത്തിന് സമീപത്ത് നിന്ന് അഞ്ചരയോടെയാണ് പ്രതിഷേധക്കാര്‍ ഇവരെ തടയുന്നത്. ഇരുപതോളം പേര് അടങ്ങുന്ന സംഘമാണ് ഇവരെ തടഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഇരുന്നൂറോളം പേരാണ് ഉള്ളത്. മനിതി സംഘം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇവര്‍ക്ക് ചുറ്റും പോലീസ് വലയം സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് ചുറ്റിലുമാണ് നാമജപ പ്രതിഷേധം. അവധി ദിവസമായതില്‍ സന്നിധാനത്ത് ഭക്തജന തിരക്ക് ഏറുന്നുണ്ട്. ഈ ഭക്തര്‍ക്ക് നടവഴിയിലെ ഈ പ്രതിഷേധം ബുദ്ധിമുണ്ടാക്കുന്നുണ്ട്. ഇത് കൂടി മുന്നില്‍ക്കണ്ടാണ് പോലീസിന്റെ മുന്നറിയിപ്പ്,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here