‘കഠിനം മലകയറ്റം’; യുവതികളെ അപ്പാച്ചിമേട്ടില്‍ തടഞ്ഞു

ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ബിന്ദു, കനകദുര്‍ഗ എന്നിവരാണ് ദര്‍ശനത്തിനെത്തിയത്. നൂറോളം ഭക്തരാണ് ഇപ്പോള്‍ അപ്പാച്ചിമേട്ടില്‍ പ്രതിഷേധിക്കുന്നത്. ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ പൊലീസ് യുവതികളെ മുകളിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായിട്ടില്ല. പ്രതിഷേധക്കാരുടെ നടുവില്‍ ഇരിക്കുകയാണ് മല കയറാനെത്തിയ അഡ്വ. ബിന്ദു അമ്മിണിയും കനകദുര്‍ഗയും. സന്നിധാനത്ത് പ്രതിഷേധിക്കുന്നവരും ഇപ്പോള്‍ അപ്പാച്ചിമേട്ടിലേക്ക് എത്തുന്നുണ്ട്. പ്രതിഷേധം ശക്തമാണെന്നതിനാല്‍ പൊലീസ് ഇവരെ തിരിച്ചുകൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. പൊലീസ് അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും യുവതികള്‍ മല കയറണം എന്ന ഉറച്ച നിലപാടിലാണ്. കൂടുതല്‍ പൊലീസ് സേന അപ്പാച്ചിമേട്ടിലേക്ക് എത്തുന്നുണ്ട്.

Read More: ‘കോമഡി ഉത്സവം’ ചരിത്രതാളുകളില്‍; ഗിന്നസ് റെക്കോര്‍ഡ്

ഇന്നലെ ചെന്നെെയില്‍ നിന്ന് ശബരിമല സന്ദര്‍ശനത്തിനായി മനിതി സംഘം എത്തിയിരുന്നെങ്കിലും അയ്യപ്പദര്‍ശനം സാധ്യമായിരുന്നില്ല. ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവിലാണ് ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top