മനിതി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും

മനിതിയുടെ മൂന്നാംസംഘവും ശബരിമല ദർശനം നടത്താതെ മടങ്ങേണ്ടി വന്നതിന് പിന്നാലെ ഇവര്‍ മുഖ്യമന്ത്രിയെ കാണുമെന്ന് സംഘാംഗം
വസുമതി ട്വന്‍റിഫോറിനോട് പറഞ്ഞു . സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണം ഇവർ തള്ളി .ചെന്നൈയിൽ നിന്നും കോയമ്പത്തൂർ വഴി ട്രെയിൻമാർഗമാണ് വസുമതി ഉൾപ്പെടെയുള്ള ഏഴംഗ സംഘം ശബരിമല ദർശനത്തിന് എത്തിയത് . കോയമ്പത്തൂരിൽ നിന്നും ബസ് മാർഗം തൃശൂരിലെത്തിയ ഇവർ പ്രതിഷേധത്തെ തുടർന്ന് പത്തനംതിട്ടയിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു . പത്തനംതിട്ടയിലെ
പൊലീസ് സ്റ്റേഷനിലെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച് യാത്ര അവസാനിപ്പിക്കുന്നതായി അറിയിക്കുകയായിരുന്നു . മനിതിയെ പൊലീസ് വഞ്ചിച്ചുവെന്ന് പൂർണമായി പറയാനാകില്ലെന്നും കൂടുതൽ സുരക്ഷ ഒരുക്കാമായിരുന്നുവെന്നും മനിതി സംഘാംഗം വസുമതി ട്വന്‍റിഫോറിനോട് പറഞ്ഞു.
ശബരിമല ദർശനത്തിന് എത്തിയ സംഘത്തെ തടയാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്വാഗതാർഹമാണെന്നും അവര്‍ പറഞ്ഞു . മാവോയിസ്റ്റ് ബന്ധവും തീവ്രവാദ ബന്ധവും നിഷേധിച്ച വസുമതി കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് ഇക്കാര്യങ്ങൾ പരിശോധാക്കാമെന്നും വ്യക്തമാക്കി
ശബരിമല ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നാളെ മുഖ്യമന്ത്രിയെ കാണുമെന്നും ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഇവർ വ്യക്തമാക്കി . മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ അംഗീകരിക്കുമെന്നും മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളെ കാണുമെന്നും മനിതിസംഘം ട്വന്‍റിഫോറിനോട് പറഞ്ഞു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here