ഭാരതത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന അധോലോക ശക്തികളാണ് ഇതിനെല്ലാം പിന്നില്‍: ശ്രീധരന്‍പിള്ള

ശബരിമലയില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളില്‍ നിഗൂഢ ശക്തികള്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇതിനെല്ലാം പിന്നില്‍ ഏത് ശക്തികളാണ് പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ബിജെപി ഉപവാസ സമരവേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Read More: കെ.എസ്.ആര്‍.ടി.സി വരുമാനത്തില്‍ വര്‍ധന
ഇതിനെല്ലാം പിന്നില്‍ ഒരു അധോലോക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന തീവ്രവാദ ശക്തികളുടെ പിന്‍ബലത്തോടെ ഒരു പറ്റം ആളുകളാണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മലയാള മാസം ഒന്നാം തീയതി മുതല്‍ ശബരിമലയിലേക്ക് എത്തിയിരുന്ന പലരും അത്തരം സംരഭങ്ങളിലെ കഥാപാത്രങ്ങളാണ്. അവരില്‍ പലരും അധോലോകത്തിന്റെ സന്തതികളാണ്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെടണം. അത്തരത്തിലൊരു അന്വേഷണത്തിന് മുഖ്യമന്ത്രി മുന്നോട്ട് വരണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെടുകയാണെന്നും ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് പറഞ്ഞു.
Read More: നാളെയും മറ്റന്നാളുമായി വീണ്ടുമെത്തും, സര്‍ക്കാറിന് ആര്‍എസ്എസിന്റെ അജണ്ട; മനിതി
ബിജെപി നടത്തുന്ന സമരത്തില്‍ അക്രമത്തിന് സ്ഥാനമില്ല. ഗാന്ധിജിയുടെ സഹനസമരത്തിന്റെ മാര്‍ഗമാണ് ബിജെപിയുടേത്. ആ മാര്‍ഗത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാതെയാണ് ശോഭാ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here