രാജസ്ഥാനിൽ മന്ത്രിസഭ ഇന്ന് വിപുലീകരിയ്ക്കും

രാജസ്ഥാനിൽ മന്ത്രിസഭ ഇന്ന് വിപുലീകരിയ്ക്കും. അശോക് ഗലോട്ട് മന്ത്രിസഭയിലെക്ക് 23 അംഗങ്ങളാണ് ഇന്ന് പുതുതായ് സത്യവാചകം ചൊല്ലുക. സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ 22 പേർ കോൺഗ്രസ് അംഗങ്ങളും ഒരാൾ ലോക് ജനശക്തിപാർട്ടി അംഗവും ആണ്. ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായ് അശോക് ഗലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും നടത്തിയ ചർച്ചകളെ തുടർന്നാണ് ഇന്ന് മന്ത്രിസഭ വിപുലകരിയ്ക്കാൻ തിരുമാനിച്ചത്. രാവിലെ 11:30 ജയ്പൂരിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും.
അതേസമയം അംഗസംഖ്യയിൽ തിരുമാനം ആയെങ്കിലും ആരൊക്കെയാണ് മന്ത്രിമാരാകുക എന്ന വിവരം ഇതുവരെയും ഔദ്യോഗികമായ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ബി.ഡി കല്ല, രഘുശർമ്മ; ശാന്തിധരിവാൾ; ലാൽ ചന്ത് കട്ടാരിയ; മംഗ്ത ബുപേഷ്; എന്നിവരും ആർ.എൽ.ഡി അംഗം സുഭാഷ് ഗാർഗ്ഗും മന്ത്രിസഭയിൽ എത്തും എന്നാണ് സൂചന. ആകെ 30 അംഗങ്ങൾവരെ ആകാവുന്ന രാജസ്ഥാൻ മന്ത്രി സഭയിൽ എതാനും സ്ഥാനങ്ങൾ ഒഴിച്ചിടാനും തിരുമാനമായ്. ഡിസമ്പർ പതിനെഴിനാണ് അശോക്ഗലോട്ട് മന്ത്രിസഭ രാജസ്ഥാനിൽ ചുമതല ഏറ്റത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top