ദ്രുതകര്‍മ്മ സേനയെത്തി; യുവതികളെ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയ്ക്ക് തടയുന്നു

bindhu

മലകയറാനെത്തിയ രണ്ട് യുവതികളെ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയില്‍ തടയുന്നു. പെരിന്തല്‍മണ്ണ സ്വദേശിയായ കനകദുര്‍ഗ്ഗയും, കോഴിക്കോട് സ്വദേശി ബിന്ദുവുമാണ് മല കയറുന്നത്. മരക്കൂട്ടത്തിന് സമീപം വലിയ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇവരെ മാറ്റി പോലീസ് മുന്നോട്ട് പോയെങ്കിലും ഇപ്പോള്‍ ഒട്ടും മുന്നോട്ട് പോകാനാകാത്ത അവസ്ഥയിലാണ് പോലീസും യുവതികള്‍. പൊലീസ് അനുനയ ചര്‍ച്ച നടത്തുന്നുണ്ടെങ്കിലും പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് യുവതികള്‍. മരക്കൂട്ടം കഴിഞ്ഞുള്ള ഇടുങ്ങിയ ചന്ദ്രാനന്ദന്‍ റോഡിലാണ്  ഇപ്പോള്‍ ഇവര്‍. മുന്നോട്ടോ പിന്നോട്ടോ പോകാന്‍ പറ്റാത്ത സ്ഥിതിയില്‍ ചുറ്റും ഭക്തരും പ്രതിഷേധക്കാരും ഇവരെ വളഞ്ഞിരിക്കുകയാണ്. വലിയ നടപന്തലിലും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ആചാരലംഘനം നടന്നാല്‍ നട അടയ്ക്കുമെന്ന ഉറച്ച നിലപാടിലാണ് തന്ത്രി. സന്നിധാനത്തില്‍ നിന്ന് സ്പെഷ്യല്‍ ഓഫീസര്‍ ഇവിടെത്തിയിട്ടുണ്ട്.

ഇന്ന് മടങ്ങേണ്ടി വന്നാലും ഇനിയും മലചവിട്ടാനെത്തുമെന്ന് ബിന്ദു ട്വന്റിഫോറിനോട് വ്യക്തമാക്കി.

കനകദുര്‍ഗ്ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നില്‍ നാമജപ പ്രതിഷേധം നടക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top