Advertisement

കേദാര്‍നാഥിലെ പ്രളയത്തില്‍ കാണാതായ പെണ്‍കുട്ടിയെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

December 25, 2018
0 minutes Read
flood

കേദാര്‍നാഥിലെ പ്രളയത്തില്‍ കാണാതായ പെണ്‍കുട്ടിയെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. അലിഗ‍ഡ് സ്വദേശിനിയായ ചഞ്ചല്‍ എന്ന പെണ്‍കുട്ടിയെയാണ് അത്ഭുതകരമായി കണ്ടെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയാണിത്. കേദാര്‍നാഥില്‍ 2013ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് ചഞ്ചലിനെ കാണാതായത്. മാതാപിതാക്കള്‍ക്കൊപ്പമാണ് ചഞ്ചല്‍ ഇവിടെ എത്തിയത്.

വെള്ളപ്പൊക്കത്തില്‍ ചഞ്ചല്‍ മരിച്ചുപോയെന്നാണ് മാതാപിതാക്കള്‍ കരുതിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ ചഞ്ചലിനെ രക്ഷപ്പെടുത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയായിതിനാല്‍ ചഞ്ചലിന് തന്റെ വീടോ മാതാപിതാക്കളോ എവിടെയാണെന്ന് പറയാന്‍ പറ്റാതെയായി. രക്ഷാപ്രവര്‍ത്തകര്‍ ജമ്മുകാശ്മീരിലേക്കാണ് ചഞ്ചലിനെ മാറ്റിയത്. അവിടെ ഒരു അനാഥാലയത്തില്‍ കഴിഞ്ഞ് വരികയായിരുന്നു ചഞ്ചല്‍. എന്നാല്‍ കഴിഞ്ഞ കുറേ നാളായി അലിഗഡ് എന്ന് പറയാന്‍ ചഞ്ചല്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകര്‍ അലിഗഡിലെ ജന പ്രതിനിധിയെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് ചൈള്‍ഡ് ലൈന്‍ അലിഗഡ് എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് ശ്രമിച്ചാണ് ചഞ്ചലിന്റെ വീട്ടുകാരെ കണ്ടെത്തുന്നത്. മരിച്ച് പോയെന്ന് കരുതിയ മകളെ അഞ്ച് വര്‍ഷത്തിന് ശേഷം ജീവനോടെ ലഭിച്ചതിന്റെ ആശ്ചര്യത്തിലാണ് വീട്ടുകാര്‍. അതേസമയം വെള്ളപ്പൊക്കത്തില്‍ ചഞ്ചലിന്റെ പിതാവിനേയും കാണാതായിരുന്നു. ഇയാളെ കുറിച്ച് ഇപ്പോഴും വിവരം ഒന്നും ഇല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top