ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ ദയനീയ പ്രകടനങ്ങൾ കാഴ്ച്ചവെച്ച ഓപ്പണർമാരായ കെ.എൽ രാഹുലും, മുരളി വിജയും പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായപ്പോൾ പകരം മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, രോഹിത് ശർമ്മ എന്നിവർ ടീമിലേക്ക് തിരിച്ചെത്തി.

അതേസമയം മൂന്നാം ടെസ്റ്റിൽ പുതിയ ഓപ്പണിംഗ് കൂട്ടുകെട്ട് പരീക്ഷണമായിരിക്കുമെന്ന് ഉറപ്പായി. മായങ്ക് അഗർവാൾഹനുമ വിഹാരി സഖ്യമോ, മായങ്ക് അഗർവാൾരോഹിത് ശർമ്മ സഖ്യമോ ആകും മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക. പരിക്കിൽ നിന്ന് പൂർണമായി മോചിതനാവാത്തതിനാലാണ് അശ്വിനെ ടീമിലേക്ക് പരിഗണിക്കാതിരുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More