ചെറിയ പാർട്ടികൾക്ക് ബിജെപി അർഹമായ ബഹുമാനം നൽകുന്നില്ല : അപ്നാദൾ

ബീഹാറിന് പിന്നാലെ ഉത്തർ പ്രദേശിലും എൻഡിഎയിൽ അസ്വാരസ്യങ്ങൾ പുകയുന്നു. ചെറിയ പാർട്ടികൾക്ക് ബിജെപി അർഹമായ ബഹുമാനം നൽകുന്നില്ലെന്നാരോപിച്ച് ഘടകക്ഷിയായ അപ്നാദൾ രംഗത്തെത്തി. സമീപകാലത്തുണ്ടായ പരാജയങ്ങളിൽ നിന്ന് ബിജെപി പാഠം പഠിക്കണമെന്നും ഇല്ലെങ്കിൽ ഉത്തർ പ്രദേശിൽ എൻഡിഎ കനത്ത തിരിച്ചടി നേരിടുമെന്നും അപ്നാദൾ നേതാവ് ആശിഷ് പട്ടേൽ പറഞ്ഞു.
ഉത്തർപ്രദേശിൽ എസ്പിബിഎസ്പി സഖ്യ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിയെന്ന വാർത്തകൾ പുറത്ത് വരുന്നതിനിടെയാണ് ബിജെപി നയിക്കുന്ന എൻഡിഎയിൽ കാര്യങ്ങൾ
സുഖകരമല്ലെന്ന സൂചനകൾ പുറത്ത് വരുന്നത്. സഖ്യത്തിൽ സംതൃപ്തരല്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരക്കുകയാണ് ഘടകക്ഷിയായ അപ്നാദൾ. ചെറിയ പാർട്ടികളോട് ബിജെപിക്ക്
ബഹുമാനമില്ല. നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമീപകാലത്തേറ്റ തിരിച്ചടികളിൽ നിന്ന് ബിജെപി പാഠം പഠിച്ചില്ലെങ്കിൽ എസ്പി ബിഎസ്പി സഖ്യത്തിന് മുന്നിൽ കനത്ത തിരിച്ചടി നേരിടേണ്ടി
വരുമെന്നും അപ്ന ദൾ നേതാവ് ആശിഷ് പട്ടേൽ പറഞ്ഞു.
ബിഎസ്പിയുമായ സഖ്യമുണ്ടാക്കാനുള്ള താൽപര്യവും അശിഷ് പട്ടേലിൻറെ വാക്കുകളിൽ ഉണ്ടായിരുന്നു. ബിഎസ്പിയിൽ നിന്ന് വിഘടിച്ചുണ്ടായ അപ്നാദൾ കുർമി ജാതി വിഭാഗത്തിൻറെ പിന്തുണയുള്ള
പാർട്ടിയാണ്. വാരണസിമീർസാപൂർ എന്നിവയാണ് സ്വാധീന മേഖല. ഒറ്റക്ക് മത്സരിച്ച് ജയിക്കാൻ കെൽപ്പില്ലെങ്കിലും മേഖലയിലെ സീറ്റുകളിൽ ജയപരാജയങ്ങൾ നിർണ്ണയിക്കാൻ നിലവിൽ രണ്ട് ലോക്സഭ എംപിമാരും ഒമ്പത് എംഎൽഎമാരും ഉള്ള അപ്നാദളിനുണ്ടെന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here