ആ പ്രണയത്തിന് ദാമ്പത്യത്തിന്റെ പുതുപ്പിറവി; ആരതി ഇനി എഡ്വിന് സ്വന്തം

ഈ പ്രണയത്തെ ഹൃദയം കൊണ്ട് ഏറ്റെടുക്കുകയാണ് ഓരോ മലയാളിയും. എഡ്വിന്‍ ആരതിയെ സ്വന്തമാക്കുന്ന ഈ ദിനത്തിനായി കാത്തിരുന്നത് എഡ്വിനെയും ആരതിയേയും അവരുടെ പ്രണയത്തേയും നേരിട്ടറിയുന്നവര്‍ മാത്രമല്ല. കളങ്കമില്ലാത്ത ആത്മാര്‍ത്ഥമായ പ്രണയത്തെ ഇന്നും മനസിലേറ്റുന്നവരുടെ വികാരമായിരുന്നു ഇരുവരും.
ഒരു മാസം മുമ്പാണ് ആരതിയെ ആരതിയുടെ വീട്ടുകാര്‍ എഡ്വിന്റെ സമീപത്ത് നിന്ന് കടത്തിക്കൊണ്ട് പോയത്. എഡ്വിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇത് ലോകം അറിഞ്ഞതും. ഒരു മാസമാണ് ആരതിയ്ക്ക് വേണ്ട് എഡ്വിന്‍ അലഞ്ഞത്. ഒടുവില്‍ ആരതിയെ വിട്ട് കിട്ടുന്നതിനായി എഡ്വിന്‍ കേസ് നല്‍കി. ആരതി ജീവനോടെ ഉണ്ടോ എന്ന് പോലും അറിയാത്ത നാളുകളായിരുന്നു അത്. ജനുവരിയില്‍ ആരതിയെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു. കോടതിയില്‍ ആ ദിവസം കാണാമെന്ന പ്രതീക്ഷയില്‍ ഇരിക്കെ ഒരു തവണ ആരതിയുടെ ഫോണ്‍വിളി എഡ്വിനെ തേടിയെത്തി. ആരതി ജീവനോടെയുണ്ടെന്ന് ഉറപ്പിക്കാന്‍ അത് സഹായിച്ചു. എന്നാല്‍ ആരും ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്നൊരു ദിനം സ്വപ്നം പോലെ ആരതി എഡ്വിന് അരികിലേക്ക് എത്തി. വീട്ടുകാര്‍ ശ്രദ്ധിക്കാതെ ഇരുന്ന ഒരു സമയത്ത് വീടിന്റെ താക്കോല്‍ തുറന്ന് എഡ്വന് അരികിലേക്ക് ഓടിയെത്തുകയായിരുന്നു ആരതി.
എഡ്വിനില്‍ നിന്ന് അകന്ന് നിന്ന ദിവസങ്ങളില്‍ ആരതി സഹിക്കേണ്ടി വന്നത് ചെറുതൊന്നുമായിരുന്നില്ല, ദേഹോപദ്രവം, ഭീഷണി, കൗണ്‍സലിംഗ് അങ്ങനെ പലതും. ഇതിനിടെ എഡ്വിനെന്ന് പച്ചകുത്തിയതും വീട്ടുകാര്‍ മായ്ച്ചു. എന്നാല്‍ ഇവരുടെ പ്രണയത്തെ തകര്‍ക്കാന്‍ ഒന്നിനും ആയില്ല. കഴിഞ്ഞ ദിവസമാണ് ഇരുവരും വിവാഹിതരായത്.
ഈ ക്രിസ്മസ് ഒരിക്കലും ഇരുവരും മറക്കില്ല. എഡ്വിന്റെ മാതാപിതാക്കളുടെ പിന്തുണയോടെ കഴിഞ്ഞ ദിവസം ഇരുവരും രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് വിവാഹിതരായി. ഇരുവരുടേയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here