Advertisement

മുന്നണി വിപുലികരണം സംബന്ധിച്ച് എൽഡിഎഫ് യോഗം ഇന്ന്

December 26, 2018
0 minutes Read

ഐഎൻഎല്ലിനേയും സികെ ജാനുവിന്റെ പാർട്ടിയേയും ഇടതു മുന്നണി ഘടകകക്ഷിയാക്കുമോ എന്ന് ഇന്നറിയാം . മുന്നണി വിപുലികരണം സംബന്ധിച്ച് എൽഡിഎഫ് യോഗം ഇന്ന് ചേരും.

നിരവധി പാർട്ടികളാണ് ഇടതു മുന്നണി പ്രവേശനം കാത്തിരിക്കുന്നത്. ഇവരെയൊക്കെ ഘടക കക്ഷികളാക്കുമോയെന്ന് ഇന്നറിയാം. ഇന്നത്തെ എൽഡിഎഫ് യോഗത്തിൽ മുന്നണി വിപുലീകരണമാണ് മുഖ്യ അജണ്ട .കാൽ നൂറ്റാണ്ടായി ഇടതു മുന്നണി പ്രവേശനം കാത്തിരിക്കുന്ന പാർട്ടിയാണ് ഐ എൻ എൽ. ഇത്തവണ മുന്നണി പ്രവേശനം ഉറപ്പെന്ന പ്രതീക്ഷയിലാണ് ഇവർ

കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സഹകരിച്ചെത്തിയ ജനാധിപത്യ കേരള കോൺഗ്രസ്, ആർഎസ്പി കോവൂർ കുഞ്ഞുമോൻ വിഭാഗം .ആർ ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസ് എന്നിവയൊക്കെ മുന്നണി പ്രവേശനം കാത്തിരിപ്പുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top