‘ജൂണി’ലെ ആദ്യ ഗാനം പുറത്ത്

june

രജിഷ വിജയന്‍ നായികയാകുന്ന ജൂണ്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. മിന്നി മിന്നി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. അമൃത സുരേഷാണ് ഈ ഗാനം പാടിയിരിക്കുന്നത്. അഹമ്മദ് കബീറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നതും. യൂണിഫോമിലുള്ള ഫസ്റ്റ്‌ലുക്കാണ് പങ്കുവെച്ചിരിക്കുന്നത്.ജോജു ജോര്‍ജ്. അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിലെത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നതും. യൂണിഫോമിലുള്ള ഫസ്റ്റ്‌ലുക്കാണ് പങ്കുവെച്ചിരിക്കുന്നത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top