മാടായി പാറയുടെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടുന്ന രീതിയില്‍ റോഡ് ടാറിംഗ്

കണ്ണൂർ ജില്ലയിലെ ജൈവ വൈവിധ്യ കേന്ദ്രമായ മാടായി പാറയിൽ റോഡ് ടാറിങിനായി ഇറക്കിയത് 300ൽ അധികം ലോഡ് ജില്ലി. പാറയുടെ സ്വാഭാവികതയ്ക്ക് കോട്ടം തട്ടുന്ന ഈ പ്രവർത്തിയിൽ കടുത്ത പ്രതിഷേധത്തിലാണ് പരിസ്ഥിതി പ്രവർത്തകർ.
ഒന്നര മാസത്തിലധികമായി ഇവിടെ ഈ പ്രവർത്തി തുടങ്ങിയിട്ട്. രാത്രിയിലാണ് ലോഡെത്തുക. പ്രതിഷേധം കുറവാണെന്ന് കണ്ടതോടെ പിന്നീട് ലോഡുകളുടെ എണ്ണം കൂടി. വിദ്യാർത്ഥികളും പരിസ്ഥിതി പ്രവർത്തകരുമടക്കം നിരവധിയാളുകൾ പഠനത്തിനെത്തുന്ന പ്രദേശമാണ് മാടായി പാറ. എന്നാൽ ഇത്തരം പ്രവർത്തി പാറയുടെ സ്വാഭാവികതയെ ഇല്ലാതാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ജൈവവൈവിധ്യ കലവറയായ മാടായി പാറയിൽ 42 തരം പക്ഷികൾ വേനലിൽ അഭയം പ്രാപിക്കുന്നുണ്ട്. കൂടാതെ പാറയിൽ ജീവിക്കുന്ന ഒത്തിരി ചെറു ജീവജാലങ്ങളും. ഇത്തരം പ്രവർത്തനങ്ങൾ തകർക്കുന്നത് പാറയുടെ സ്വാഭാവികതയെയും ജൈവ വൈവിധ്യത്തെയും ആവാസവ്യവസ്ഥയെയുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here