Advertisement

ഇനി പോളിംഗ് സ്റ്റേഷനുകളും പരിസരങ്ങളും പുകയില നിരോധന മേഖല

December 27, 2018
Google News 0 minutes Read

പോളിംഗ് സ്റ്റേഷനുകളും പരിസരങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുകയില നിരോധന മേഖലയായി പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതിന് വേണ്ട നടപടികൾ സ്വീകരിയ്ക്കാൻ ആവശ്യപ്പെട്ട് കമ്മിഷൻ കത്ത് നൽകി. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ ഇക്കാര്യം കർശനമായി നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം നൽകി. എല്ലാ പുകയില ഉത്പ്പന്നങ്ങൾക്കും നിരോധനം ബാധകമാണ്. ഉത്തരവ് നടപ്പാക്കുന്നത് ഉറപ്പാക്കാൻ ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫിസർമാരെ നോഡൽ ഓഫിസർമാരായി കമ്മീഷൻ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് ദിവസം പുകയില ഉത്പ്പന്നങ്ങൾ വിൽക്കുന്ന കടകളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിയ്ക്കുന്നതിനും നിയന്ത്രണം ഉണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here