ഗഗന്‍യാന്‍ പദ്ധതിക്ക് അംഗീകാരം

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍യാന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ദൗത്യത്തിനുള്ള 10000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ഗഗനചാരികളെ ബഹിരാകാശത്ത് എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതി. മൂന്നു പേരുടെ മൊഡ്യൂള്‍ ഭൂമിയില്‍ നിന്നു 400 കിലോമീറ്ററോളം ഉയരത്തിലുള്ള ലോ ഏര്‍ത്ത് ഓര്‍ബിറ്റില്‍ ആണ് എത്തിക്കുന്നത്.
Read More: ജന്മദിന കേക്ക് മുറിയ്ക്കാന്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം; തലപുകഞ്ഞ് നേതാക്കള്‍ (വീഡിയോ)
ശ്രീഹരിക്കോട്ടയില്‍ നിന്ന് പേടകം വിക്ഷേപിച്ച് 16 മിനിറ്റിനകം മൊഡ്യൂള്‍ ഇവിടെ എത്തിച്ചേരും. ബഹിരാകാശത്തുനിന്ന് തിരിച്ചിറങ്ങാന്‍ 36 മിനിറ്റ് വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഏഴു ദിവസം വരെ ബഹിരാകാശത്തു തങ്ങുന്ന ഗഗനചാരികളുടെ പേടകം കടലില്‍ തിരിച്ചിറക്കും. ആളില്ലാത്ത രണ്ടു യാത്രയ്ക്കു ശേഷമായിരിക്കും മനുഷ്യപേടകം വിക്ഷേപിക്കുക. ജിഎസ്എല്‍വി മാര്‍ക് ത്രീയാണു വിക്ഷേപണത്തിനു ഉപയോഗിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here