Advertisement

വനിതാമതിലിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ എയ്ഡഡ് കോളേജ് പ്രിൻസിപ്പാൾമാർക്ക് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

December 29, 2018
0 minutes Read

വനിതാമതിലിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ എയ്ഡഡ് കോളേജ് പ്രിൻസിപ്പാൾമാർക്ക് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ.വനിതാ മതിലിൽ വിദ്യാർത്ഥികളെയും ജീവനക്കാരെയും പങ്കെടുപ്പിക്കണമന്നാണ് സർക്കുലർ.പ്രളയം മൂലം അധ്യായന ദിനങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ സർക്കുലറിനെതിരെ അധ്യാപക സംഘടനകൾ രംഗത്തെത്തി.

സംസ്ഥാനത്തെ നാല് ഡെപ്യൂട്ടി ഡയറക്ടർമാർ മുഖാന്തരമാണ് എയ്ഡഡ് കോളേജ് പ്രിൻസിപ്പാൾമാർക്ക് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഹരിതാ വി കുമാർ സർക്കുലർ നൽകിയത്.നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി സംഘടിപ്പിക്കുന്ന വനിതാ മതിലിൽ വിദ്യാർത്ഥിനികളേയും ജീവനക്കാരേയും പങ്കെടുപ്പിക്കണമെന്ന് സർക്കുലറിൽ പറയുന്നു.പ്രളയകാലത്ത് ഇത്രമേൽ അധ്യായന ദിനങ്ങൾ നഷ്ടമായതിന് പിന്നാലെ വനിതാ മതിലിനായി ക്ലാസ് നഷ്ടപ്പെടുത്താനാകില്ലെന്നാണ് അധ്യാപക സംഘടനകൾ പറയുന്നത്

അതേസമയം ജനുവരി ഒന്നിന് സാങ്കേതിക സർവ്വകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചത് വനിതാ മതിലിന്റെ പശ്ചാത്തലത്തിലാണെന്ന് ഇതിനോടകം വിമർശനമുയർന്നിട്ടുണ്ട്.

സർക്കാർ സംവിധാനങ്ങളെ പലരീതിയിൽ ദുരൂപയോഗം ചെയ്യുന്നുവെന്ന ആരോപണമാണ് സർക്കുലറിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ ഉയർത്തുന്നത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top