സ്ത്രീകളുടെ അവകാശങ്ങളും തുല്യതയും സംരക്ഷിക്കുന്നതിനാണ് വനിതാ മതില്‍: മുഖ്യമന്ത്രി

സ്ത്രീകളുടെ അവകാശങ്ങളും തുല്യതയും സംരക്ഷിക്കുന്നതിനാണ് വനിതാ മതിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതില്‍ തീര്‍ക്കുക എന്നത് രഹസ്യ തീരുമാനമല്ല. നവോത്ഥാന മൂല്യങ്ങള്‍ തകര്‍ക്കുന്നതിനെതിരെയാണ് ഈ മതിലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
Read More: ഹര്‍ത്താലുകള്‍ വിനോദ സഞ്ചാര മേഖലയെ തകര്‍ക്കുന്നു: കണ്ണന്താനം
വനിതാ മതിലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി. ന്യൂനപക്ഷ വിഭാഗങ്ങളിലെ സംഘടനകളെ യോഗത്തിന് വിളിക്കാതിരുന്നത് ആര്‍.എസ്.എസ് അതൊരു രാഷ്ട്രീയ ആയുധമാക്കാതിരിക്കാന്‍ വേണ്ടിയാണെന്ന് മുഖ്യമന്ത്രി ചെന്നിത്തലയ്ക്ക് മറുപടി നല്‍കി. യോഗത്തിന് ശേഷം ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്ളവരും മതിലില്‍ പങ്കെടുക്കണമെന്ന് താന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് വനിതാ മതിലിനെ പിന്തുണച്ച് വരുന്ന പ്രതികരണങ്ങള്‍ ചെന്നിത്തല കാണാഞ്ഞിട്ടാണെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു.
Read More: വനിതാ മതിലിൻറെ പേരിലെ പണ പിരിവ് പാർട്ടി പരിശോധിക്കും : ധനമന്ത്രി
വനിതാ മതിലിനായി ഒരു പൈസയും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വിനിയോഗിക്കില്ല. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് സ്ത്രീക ശാക്തീകരണത്തിനായി നീക്കിവച്ച 50 കോടിയുടെ കാര്യമാണ്. അത് വനിതാ മതിലിന് ഉപയോഗിക്കില്ല. ക്ഷേമ പെന്‍ഷന്‍കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയെന്നത് ശുദ്ധ നുണയാണ്. ക്ഷേമ പെന്‍ഷന്‍കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയതിന് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അത് രേഖാമൂലം നല്‍കിയാല്‍ താന്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി ചെന്നിത്തലയ്ക്ക് മറുപടി നല്‍കി. വനിതാ മതിലില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു തടസവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here