Advertisement

ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയോട് രാജി ആവശ്യപ്പെടണമെന്ന് മന്ത്രി കെ.ടി ജലീല്‍

December 29, 2018
Google News 0 minutes Read

മുത്തലാഖ് വിവാദത്തിൽ പി. കെ കുഞ്ഞാലിക്കുട്ടി എം.പിക്കെതിരെ മന്ത്രി കെ.ടി ജലീൽ. മുസ്ലിം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയിൽ നിന്ന് വിശദീകരണമല്ല രാജിയാണ് ആവശ്യപ്പെടേണ്ടത്. പാർലമെന്‍റിലെ ചർച്ചയിൽ പങ്കെടുക്കാതിരുന്നതിനുള്ള കുഞ്ഞാലിക്കുട്ടിയുടെ ന്യായങ്ങൾ പച്ചക്കള്ളമെന്നും ജലീൽ മലപ്പുറത്ത് പറഞ്ഞു.

കുഞ്ഞാലിക്കുട്ടി സംഘപരിവാര്‍ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ഐ.എന്‍.എല്ലും പ്രതിഷേധ രംഗത്തുണ്ട്. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എന്‍.എല്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here