Advertisement

ശബരിമല നട നാളെ തുറക്കും

December 29, 2018
1 minute Read
women will not be allowed to go to sabarimala on makaravilakku season

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ വൈകുന്നേരം അഞ്ചിന് തുറക്കും. ജനുവരി 12 ന് തിരുവാഭരണ ഘോഷയാത്ര പന്തളം രാജകൊട്ടാരത്തിൽ നിന്ന് തിരിയ്ക്കും. 14ന് വൈകുന്നേരം സന്നിധാനത്ത് എത്തിച്ചേരും. അന്നേ ദിവസം വൈകുന്നേരം തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും. മകര സംക്രാന്തി പൂജയും മകരവിളക്കും അന്നു തന്നെയാണ്. 20ന് ക്ഷേത്രനട അടയ്ക്കും.

Read More: ഇന്ത്യാ ടുഡേ ന്യൂസ് മേക്കറായി രാഹുല്‍ ഗാന്ധി

അതേസമയം, ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയെ തുടര്‍ന്ന് വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്ക് മണ്ഡലകാലത്ത് ശബരിമല സാക്ഷ്യം വഹിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top