ഇന്ത്യാ ടുഡേ ന്യൂസ് മേക്കറായി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘ഇന്ത്യാ ടുഡേ’ ന്യൂസ് മേക്കറായി തെരഞ്ഞെടുത്തു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം കൈവരിക്കാന്‍ സാധിച്ചത് രാഹുല്‍ ഗാന്ധിയുടെ നേതൃമികവുകൊണ്ടാണെന്ന് ഇന്ത്യാ ടുഡേ വിലയിരുത്തി.
അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് വിജയം നേടിയത് അധ്യക്ഷ പദവിയില്‍ രാഹുല്‍ എത്തി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ്. ഇതിന് കാരണം രാഹുലിന്‍റെ തന്ത്രങ്ങള്‍ ഫലിച്ചതും ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനവുമാണ് കാണിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വന്‍തോതില്‍ ഇടിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 ലും രാഹുല്‍ ഗാന്ധിയെ ഇന്ത്യാ ടുഡേ ന്യൂസ് മേക്കറായി തെരഞ്ഞെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here