Advertisement

‘മീറ്റ് ദി ആക്‌സിഡന്റല്‍ ടൂറിസ്റ്റ്’; പ്രധാനമന്ത്രിയെ ട്രോളി ടെലിഗ്രാഫ്

December 29, 2018
0 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെ ട്രോളി ടെലിഗ്രാഫ്. ‘ആക്സിഡന്റല്‍ ടൂറിസ്റ്റി’നെ പരിചയപ്പെടു എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളെ കണക്കറ്റം ട്രോളുന്നുണ്ട് തലക്കെട്ടിലൂടെയും തുടര്‍ന്ന് വരുന്ന വാര്‍ത്തയിലും. 2021 കോടി രൂപയാണ് മോദി വിദേശ സന്ദര്‍ശനങ്ങള്‍ക്കായി ചെലവിട്ടത്.

55 മാസങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചത് 92 രാഷ്ട്രങ്ങള്‍. ആവര്‍ത്തിച്ചുള്ള സന്ദര്‍ശനം ഉള്‍പ്പെടെയാണിത്. 2,021 കോടി രൂപയാണ് വിദേശ സന്ദര്‍ശനത്തിനായി മോദി ഇതിനകം ചിലവഴിച്ചത്.

ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളുടെയും വിമാനത്തിന്റെ മെയിന്റന്‍സിന്റെയും ചിലവാണിത്. മോദി താമസിച്ച ഹോട്ടലുകളുടെയും മറ്റും ചിലവ് ഒഴികെയാണിത്.

വിദേശകാര്യമന്ത്രാലയമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 2009ല്‍ രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലം മുതല്‍ 2018 വരെയുള്ള വിവരങ്ങളാണ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടത്.

ഇത്രചുരുങ്ങിയ കാലം കൊണ്ട് ഇത്രയേറെ രാഷ്ട്രങ്ങള്‍ സഞ്ചരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് മോദിക്കാണ്. വിദേശയാത്രയ്ക്കായി ഏറ്റവുമധികം തുക ചിലവഴിച്ച പ്രധാനമന്ത്രിയും മോദി തന്നെയാണ്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഏറ്റവുമധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. 113 രാഷ്ട്രങ്ങളാണ് ഇന്ദിരാഗാന്ധി സന്ദര്‍ശിച്ചത്. എന്നാല്‍ 15 വര്‍ഷത്തിനുള്ളിലാണ് ഇന്ദിരാഗാന്ധി ഇത്രയേറെ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചത്.

വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച കാര്യത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് രണ്ടാം സ്ഥാനത്ത്. 93 രാജ്യങ്ങളാണ് 10 വര്‍ഷത്തിനിടെ മന്‍മോഹന്‍ സിങ് സന്ദര്‍ശിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top