പുതുവത്സര രാവ് ലക്ഷ്യമിട്ട് ലഹരി മാഫിയ

കൊച്ചിയിൽ ഒരിടവേളയ്ക്ക് ശേഷം ഡി.ജെ പാർട്ടികൾ ശക്തമാകുന്നു. ഡി.ജെ പാർട്ടികളിൽ വിൽപ്പന നടത്താൽ 25 കോടി രൂപയുടെ ലഹരിമരുന്ന് കൊച്ചിയിലെത്തിയിട്ടുണ്ടെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി.. കൊച്ചി ലഹരി മാഫിയയുടെ ഹബ്ബ് ആയി മാറുമെന്ന സാഹചര്യം വന്നപ്പോൾ ഡി.ജെ പാർട്ടികൾക്ക് പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഗുണ്ടാസംഘങ്ങളുടേയും ലഹരി മാഫിയയുടേയും സഹായത്തോടെ ഡി.ജെ പാർട്ടികൾ നഗരത്തിലെ ഹോട്ടലുകളിൽ വീണ്ടും സജീവമാക്കുകയാണ്. പുതുവത്സര രാവിൽ 43 ഇടത്താണ് കൊച്ചിയിൽ ഡിജെ പാർട്ടി നടക്കുന്നത്. ഇത്തരം പാർട്ടികൾ ലഹരി പാർട്ടികളാക്കാനുള്ള നീക്കത്തിലാണ് ലഹരി മാഫിയയും.ന്യൂയർ രാവ് ലക്ഷ്യമിട്ട് 25 കോടി രൂപയുടെ ന്യൂ ജനറേഷൻ ലഹരിമരുന്ന് കൊച്ചിയിലെത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാ ഗ ത്തിന്റെ കണ്ടെത്തൽ. മയക്ക് മരുന്ന് രാജാവ് ചെന്നൈ സ്വദേശി അലിഭായിയുടെ സംഘമാണ് മിക്കയിടത്തും ഡിജെ പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നതെന്നും പോലീസിന് മനസ്സിലായിട്ടുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here