വനിതാ മതില്‍; അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വനിതാ മതിലിനടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾ വിധിക്കെതിരെന്ന് വരുത്താൻ ശ്രമമുണ്ടായെന്നും മുഖ്യമന്ത്രി.മ വനിതാ മതിൽ സംബന്ധിച്ച ലേഖനത്തിലാണ് പരാമർശങ്ങൾ. വനിതാ മതിൽ വർഗസമരമല്ലന്ന വാദം തെറ്റാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഎസിനും ലേഖനത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്.
സ്ത്രീ ശാക്തീകരണം വർഗസമരത്തിന്റെ ഭാഗമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീവിരുദ്ധ പ്രചാരണം കൂടുതൽ നടന്നത് ഹിന്ദു മതത്തിൽ. ഇത് കൊണ്ടാണ് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചത്. സമുദായ സംഘടനകളുമായി ചേർന്ന് മുമ്പും സമരം നടത്തിയിട്ടുണ്ട്. എസ് എൻ ഡി പി യും പുലയർ സഭയുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി സമരം നടത്തിയിട്ടുണ്ടെന്നും വനിതാ മതിൽ വർഗ്ഗസമര കാഴ്ചപ്പാടിന് വിരുദ്ധമല്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. നാളത്തെ പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ നൽകിയ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here