പ്രധാനമന്ത്രിയുടെ കേരളാ സന്ദര്‍ശനം മാറ്റിവച്ചു

പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം മാറ്റിവച്ചു. ശബരിമല തീർത്ഥാടന കാലത്ത് മധ്യകേരളത്തിൽ തുടങ്ങാനിരുന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണ് മാറ്റിയത്. പുതിയ സന്ദർശന തിയതി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടില്ല.
Read More: മെല്‍ബണില്‍ വിജയകാഹളം മുഴക്കി ഇന്ത്യ; ചരിത്രജയം
ശബരിമല തീർത്ഥാടനം കാലത്തു തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തിൽ എത്തിച്ച് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനായിരുന്നു ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം. ജനുവരി 6 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മവേലിക്കര മണ്ഡലങ്ങളുടെ സംയുക്ത റാലിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.
Read More: ‘മീറ്റ് ദി ആക്‌സിഡന്റല്‍ ടൂറിസ്റ്റ്’; പ്രധാനമന്ത്രിയെ ട്രോളി ടെലിഗ്രാഫ്
അതേസമയം, ജനുവരി 27 നു തൃശൂരിൽ നടക്കുന്ന യുവമോർച്ച റാലിയിൽ മോദി എത്തിയേക്കുമെന്നു സൂചന. ശബരിമല തീർത്ഥാടന കാലം അവസാനിക്കുന്നതുവരെ ബി.ജെ.പി സമരം മുന്നോട്ടു കൊണ്ടു പോകണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. അതിനു മുന്നെ മോദി കേരളത്തിൽ എത്തുന്നത് ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്കു കൂടുതൽ ഗുണം ചെയ്യുമെന്ന കരുതിയിരുന്നത്. ഈ വർഷത്തെ ശബരിമല തീർത്ഥാടനം ജനുവരി 20 അവസാനിക്കും ഇതിനിടെ മോദിയുടെ സന്ദർശന തിയതി മാറ്റിയത് ബി.ജെ.പി യുടെ സമരത്തിനു തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here