വൈറലായി മോഹന്‍ലാലിന്റെ ‘ചാട്ടം’ (വീഡിയോ)

സിനിമയ്ക്ക് വേണ്ടി എന്ത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറുള്ള താരമാണ് മോഹന്‍ലാല്‍. കഥാപാത്രം എന്ത് ആവശ്യപ്പെടുന്നോ അത് എത്ര ബുദ്ധിമുട്ടുള്ള കാര്യമായാലും മോഹന്‍ലാല്‍ ചെയ്യുകയാണ് പതിവ്. മുതിര്‍ന്ന പല സംവിധാകരും അത് തുറന്നുപറഞ്ഞിട്ടുമുണ്ട്. ഒടിയന് വേണ്ടി ശരീര ഭാരം കുറച്ച മോഹന്‍ലാലിനെ അത്ര പെട്ടന്നൊന്നും മലയാളികള്‍ മറക്കില്ല.
ഇതാ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിന്റെ ചാട്ടവും വൈറലായിരിക്കുന്നു. ‘അടുത്ത മെയ് മാസം 59 വയസ്സ് ആകാൻ പോകുന്ന ചെറുപ്പക്കാരൻ’ എന്ന തലക്കെട്ടോടെ സിനിമാ പ്രാന്തന്‍ എന്ന ഫേസ്ബുക്ക് പേജാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പ്രായത്തിന്റെ പരിമിതികളില്ലാതെ അനായാസം ചാടി മറിയുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. മിനിറ്റുകള്‍ക്കകം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here