ജെഎസ്എസ് ബിജെപി സഖ്യം ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നു

ജെഎസ്എസ് ബിജെപി സഖ്യം ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്നു. ബിജെപി മുന്നണിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയുണ്ടെന്ന് ജെഎസ്എസ് ജനറൽ സെക്രട്ടറി.അഡ്വ: എ.എൻ രാജൻ ബാബു ട്വന്റിഫോറിനോട് പറഞ്ഞു. പിളർന്ന് പോയ ഗൗരിയമ്മ വിഭാഗവുമായി ചേർന്ന് ജെഎസ്എസ് ഒറ്റപാർട്ടിയാകും. ഇതിനായി കെആർ ഗൗരിയമ്മയുമായി നടത്തിയ ചർച്ചയിൽ ധാരണയായെന്നും രാജൻ ബാബു വെളിപ്പെടുത്തി.ജെഎസ്എസ്-ബിജെപി സഖ്യം ഉപേക്ഷിച്ചേക്കും
ബിജെപി സഖ്യത്തിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി ഉണ്ടെന്ന് ജെഎസ്എസ് ജനറൽ സെക്രട്ടറി അഡ്വ.എൻ രാജൻ ബാബു. വിഘടിച്ചു നിൽക്കുന്ന ജെഎസ്എസ് ഗ്രൂപ്പുകൾ ഒന്നാകും, ലയിച്ച് ഒറ്റപാർട്ടിയാകും. ജെഎസ്എസ് പഴയ പ്രതാപം വീണ്ടെടുക്കുമെന്നും രാജൻ ബാബു ട്വന്റിഫോറിനോട് വ്യക്തമാക്കി. യുഡിഎഫിൽ നിന്ന് പുറത്തുപോകാൻ കാരണം വിഎം സുധീരനാണെന്നും കെആർ ഗൗരിയമ്മയുമായി നടത്തിയ ലയന ചർച്ചകൾ വിജയകരമായെന്ന് രാജന് ബാബു വ്യക്തമാക്കി. ആന്റണി മന്ത്രിസഭയെ അട്ടിമറിയ്ക്കാൻ തനിക്ക് ഒരു കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്നും രാജൻ ബാബുവിന്റെ വെളിപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here