മൂവി സ്ട്രീറ്റ് അവാർഡ് 2019 ഫെബ്രുവരി 3ന്

ഫേസ്ബുക്ക് ഇന്നൊരു ‘പാരലെൽ വേൾഡ്’ ആണെന്നാണ് പറയപ്പെടുന്നത്. യഥാർത്ഥ ലോകത്തിന് സമാനമായൊരു വിർച്വൽ ലോകം. അതുകൊണ്ട് തന്നെയാണ് ഫേസ്ബുക്കിൽ നടക്കുന്ന കാര്യങ്ങളും ഇന്ന് ചർച്ചയാകുന്നത്. ഫേ്ബുക്ക് കൂട്ടായ്മകൾ നടത്തുന്ന പുരസ്‌കാരങ്ങൾക്കും അവാര്ഡ് നിശകൾക്കും പ്രാധാന്യമേറുകയാണ്. സാധാരണ അവാർഡ് നിർണ്ണയിക്കുന്നത് ജ്യൂറിയാണെങ്കിൽ ഇവിടെ വിധികർത്താക്കൾ ജനമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവാർഡുകൾക്ക് ജനപ്രീതിയേറുകയാണ്. 2017 ൽ അത്തരത്തിൽ ശ്രദ്ധപിടിച്ചുപറ്റിയ ‘മൂവി സ്ട്രീറ്റ് അവാർഡ്‌സ്’ ഇത്തവണയും സംഘടിപ്പിക്കാനൊരുങ്ങുകയാണ് മൂവി സ്ട്രീറ്റ് ഗ്രൂപ്പ് അംഗങ്ങൾ.
ഈ പുതുവർഷത്തിൽ മൂവി സ്ട്രീറ്റ് ഏഴാം വർഷത്തിലേക്കു കടക്കുന്നതോടൊപ്പം തന്നെ ഗ്രൂപ്പിന്റെ രണ്ടാമത്തെ അവാർഡ് നൈറ്റും നിങ്ങളിലേക്ക് എത്തുകയാണ്. വെള്ളിത്തിരയിലെ വിസ്മയ പ്രകടനങ്ങൾക്ക് മൂവി സ്ട്രീറ്റ് ഗ്രൂപ്പിന്റെ അംഗീകാരവും ആദരവും സമ്മാനിക്കുന്നതിനായി മൂവി സ്ട്രീറ്റ് അവാർഡ്‌സ 2019 ഫെബ്രുവരി മാസം മൂന്നാം തിയതി നടത്തും.
2018 ൽ തിയറ്ററുകളിൽ എത്തിയ 130 ൽ അധികം വരുന്ന ചിത്രങ്ങളിൽ നിന്നും ഇരുപതു ക്യാറ്റഗറികളിൽ ആയി തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ ആയിരിക്കും പുരസ്‌കാരം നൽകി ആദരിക്കുക. കേവലം സിനിമ ഗ്രൂപ്പ് എന്നതിലുപരി ഒരു സൗഹൃദ കൂട്ടായ്മ ആയി വളർന്നു കഴിഞ്ഞ മൂവി സ്ട്രീറ്റ് ഈ വർഷത്തെ പ്രകടനങ്ങളെ വിലയിരുത്താൻ പ്രേക്ഷകരെ ക്ഷണിക്കുകയാണ്. ഗ്രൂപ്പിലെ ഓരോ മെമ്പർക്കും അഭിപ്രായം രേഖപ്പെടുത്താവുന്ന രീതിയിൽ പോൾ അടിസ്ഥാനത്തിൽ ആയിരിക്കും വിജയികളെ കണ്ടെത്തുക. പോൾ റിസൾട്ട്‌സ് ക്യൂറേറ്റ് ചെയ്യുവാൻ അന്തിമ ജ്യൂറി പാനലും ഉണ്ടായിരിക്കുന്നതായിരിക്കും. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി മൂവി സ്ട്രീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആയിരിക്കും ഇത്തവണ വോട്ടിംഗ് നടത്തപ്പെടുക. എറണാകുളം കലൂർ സ്ഥിതി ചെയ്യുന്ന എ ജെ ഹാളിൽ വച്ചാണ് അവാർഡ് നിശ നടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here